കണ്ണൂര്‍: കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ഏഴോം പട്ടുവം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുപ്പം പുഴക്ക് കുറുകെ നിര്‍മ്മിച്ച കോട്ടക്കീല്‍-പട്ടുവം കടവ് പാലം 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എംപിമാരായ പി.കരുണാകരന്, പി കെ.ശ്രീമതി, ടി.വി.രാജേഷ് എംഎല്‍എ, മുന്‍ എംഎല്‍എ സി.കെ.പി പത്മനാഭന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പ്രീത തുടങ്ങിയവര്‍ സംബന്ധിക്കും. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: