കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കൈപ്പുസ്തകം പ്രകാനശവും ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ജൂബിലി ഹാളില്‍ നടക്കും. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാറിന് നല്കി മേയര്‍ ഇ.പി.ലത കൈപ്പുസ്തകം പ്രകാശനം ചെയ്യും. ഐഡി കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: