മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു

Friday 13 January 2017 10:53 pm IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തിലറിയാന്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. ടരവീീഹ ഗമഹീഹമെ്മാ2017 എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. വേദികളുടെ വിശദാംശങ്ങള്‍, കലോത്സവ ഷെഡ്യൂള്‍, ജില്ല തിരിച്ചുള്ള വിദ്യാര്‍ഥികളുടെ താമസ സൗകര്യങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകമൊരുക്കിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍, സാംസ്‌ക്കാരികോല്‍സവത്തിലെ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍, കലോല്‍സവ ചിത്രങ്ങള്‍ തുടങ്ങിയവ ആപ്പില്‍ ലഭ്യമാകും. മത്സരാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആസ്വാദകര്‍ക്കും ഏറെ ഉപകാരപ്രദമാണ് ആപ്ലിക്കേഷന്‍. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ ജസീല്‍, അയ്യൂബ്, ഉമൈദ എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചത്. കലക്ടറേറ്റ് പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു. കലോല്‍സവവുമായി ബന്ധപ്പെട്ട് അന്‍ഷദ് തയ്യാറാക്കിയ ടീസര്‍ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.