കണ്ണൂര്‍: തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മട്ടന്നൂര്‍ വിമാനത്താവള പരിസരത്ത് 19 ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഇ.പി.ജയരാജന് അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികള്‍, ആരോഗ്യ ശുചിത്വ സംബന്ധമായ കാര്യങ്ങള്‍ എന്നിവയെപറ്റി അവരുടെ മാതൃഭാഷയില്‍ തയ്യാറാക്കുന്ന ലഘുലേഖകളുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള എടിഎം കാര്‍ഡ് വിതരണം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ വി.തുളസീദാസ് നിര്‍വഹിക്കും. തുടര്‍ന്ന് ഹിന്ദിയില്‍ ബോധവല്‍ക്കരണ ക്ലാസും നടക്കും. പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ നടത്തിപ്പിന് കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) എ.എന്‍.ബേബി കാസ്ട്രോ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: