നടുവില്‍: കളളത്തോക്കുമായി ടാക്സി ഡ്രൈവറെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. എരുവേശ്ശിയിലെ തട്ടാപറമ്പില്‍ റെജി എന്ന ജോസഫ് (53)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആലക്കോട് നിന്ന് അറസ്റ്റ് ചെയ്ത മണിയില്‍ നിന്നാണ് ഇയാള്‍ തോക്കു വാങ്ങിയത്. വന്യമൃഗ വേട്ടക്ക് വേണ്ടിയാണ് റജി തോക്കുവാങ്ങിയത്. തോക്കും പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: