മട്ടന്നൂര്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ പൊറോറയില്‍ നിര്‍മ്മിച്ച വാതക ശ്മശാന നിര്‍മ്മാണത്തിലെ അഴിമതിയെകുറുച്ച് അന്വേഷിക്കണമെന്ന് ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഒരുകോടിയിലേറെ ചെലവിട്ട് നിര്‍മ്മിച്ച ശ്മശാനം ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകരാറിലായിരിക്കുകയാണ്. ശ്മശാനത്തിന്റ അറ്റകുറ്റ പണികള്‍ എത്രയും പെട്ടെന്ന് നടത്തി ഇത് പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.രാജന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: