പേരൂര്‍ക്കട: ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ആരംഭിച്ച് 2 മാസം പിന്നിട്ടതോടെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലെ പേ വാര്‍ഡുകള്‍ അടഞ്ഞുകിടക്കുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നപടികള്‍ ഒന്നും ആയിട്ടില്ലാത്തതാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കിയിരിക്കുന്നത്. ആശുപത്രിയിലെ ജനതാ പേ വാര്‍ഡ്, ന്യൂ പേ വാര്‍ഡ്, ഓള്‍ഡ് പേ വാര്‍ഡ് തുടങ്ങിയവയാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. പുതുതായി വരുന്ന രോഗികള്‍ക്ക് പേ വാര്‍ഡുകള്‍ ലഭിക്കാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പേരൂര്‍ക്കട ആശുപത്രിയില്‍ സൂപ്രണ്ടിനു താഴെ വരുന്ന എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ദൈനംദിന റിപ്പോര്‍ട്ടുകള്‍ സമര്പ്പിക്കാതിരിക്കുന്നതും വാര്‍ഡ് സന്ദര്‍ശനം ഒഴിവാക്കുന്നതും പനിബാധകള്‍ ഡി.എം.ഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാത്തതും ആരോഗ്യമേഖലയെ ബാധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: