തിരുവനന്തപുരം: ഇന്ന് നടക്കുന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ചാണ്ടി. കെജിഒയു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മണിക്കൂറിലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. ഹൈക്കമാന്‍ഡുമായി അഭിപ്രായവ്യത്യാസമില്ല. ഹൈക്കമാന്‍ഡിനോട് താന്‍ വിമര്‍ശനമോ പരാതിയോ ഉന്നയിച്ചിട്ടില്ല. കേന്ദ്രനേതൃത്വം വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ടോംസ് ഇഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുക്കുകമാത്രമാണ് ചെയ്തത്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്ക് പങ്കുണ്ടെന്ന്, വാര്‍ത്ത പുറത്തുവിട്ട ചാനല്‍ തെളിയിച്ചാല്‍ എന്തുശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: