കൊച്ചി: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ സമരം പിന്‍വലിക്കുന്നുവെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഈ മാസം 26നാണ് ചര്‍ച്ച.
സമരം പിന്‍വലിച്ച സാഹചര്യത്തില്‍ എല്ലാ എ ക്ലാസ് തിയേറ്ററുകളിലും ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ പറഞ്ഞു. നടന് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമരം പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
തിയേറ്റര്‍ വിഹിതം കൂട്ടിത്തരണമെന്ന ആവശ്യത്തില്‍ നിന്നും ഫെഡറേഷന് പിന്നോട്ട് പോയിരിക്കുന്നു. ഇപ്പോള്‍ നിലവിലെ നിരക്ക് മതി. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ബാക്കി കാര്യം തീരുമാനിക്കുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ഏകപക്ഷീയമായ സമരത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
കൂടാതെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളരുമെന്ന ആശങ്കയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: