അമൃതപുരി: അമൃതാനന്ദമയിമഠം യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തില്‍ ദേശീയ യുവജനദിനവും വിവേകനന്ദജയന്തിയാഘോഷവും സംഘടിപ്പിച്ചു. അമൃതപുരികാമ്പസില്‍ നടന്ന യുവജനാഘോഷത്തില്‍ എഴുത്തുകാരന് ഹെന്ദോള്‍ സെന്‍ ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ വിവേകാനന്ദനെ കുറിച്ചുള്ള പുതിയ ഗ്രന്ഥമായ ‘ദി മോഡേണ്‍ മങ്ക്’ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്ത മതതത്വങ്ങള്‍ നിലനില്‍ക്കില്ലെന്ന വിവേകാനന്ദഭാഷ്യത്തിന് ഈ വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് ഹെന്ദോള്‍ സെന്‍ ഗുപ്ത പറഞ്ഞു. തുടര്‍ന്ന് നടന്ന വിശദമായ സംവാദത്തില്‍ ഭാരതീയ സംസ്കാരത്തെയും അതിന്റെ മഹത്തായ പൈതൃകത്തെക്കുറിച്ചു മുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.’ഭാരതത്തിലെ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇന്നും മതത്തിന്റെയും ജാതിയുടെയും പേരില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നതായും പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം അസോസിയേറ്റ് ഡീന്‍ ഡോ.ബാലകൃഷ്ണശങ്കര്‍, അയുദ്ധ് സ്റ്റുഡന്റ് ലീഡര്‍ നിതിന്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: