ചെന്നൈ: കാസര്‍കോട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി. ഒരു മലയാളം വാര്‍ത്താചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു ബേക്കറി ജീവനക്കാരനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
ചെന്നൈയില്‍ നിന്നും ഏകദേശം, 25 കിലോമീറ്റര്‍ ഉള്ളിലായുള്ള സ്ഥലത്താണ് കുട്ടികള്‍ ഉള്ളത്. കൃത്യമായ സ്ഥലം പോലീസ് പുറത്ത് വിട്ടിട്ടില്ല. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസും പെണ്‍കുട്ടിയുടെ ബന്ധുവും ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോലീസ് എത്തുന്നതുവരെ കുട്ടികളെ സുരക്ഷിതരായി പാര്‍പ്പിക്കണമെന്ന് ചെന്നൈയിലെ മലയാളി വ്യാപാരികളോട് കേരള പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പാണ് കുട്ടികളെ കാണാതായത്. പതിനാറാം തീയതി കുട്ടികളെ ഹാജരാക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: