കോഴിക്കോട്: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ സഹോദരന് ശ്രീധറെ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം.പി. പ്രേംദാസ് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡിജിപിക്ക് നിര്‍ദ്ദേശം നല്കി. ജനുവരി 31 നകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന്റെ ഉത്തരവ്. കുപ്പു ദേവരാജിന്റെ സംസ്കാരചടങ്ങിനിടെയാണ് സംഭവമെന്ന് പൊതുപ്രവര്‍ത്തകനായ സി.ടി. മുനീര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: