ലക്നോ; കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് പരാതി. ഹിന്ദു ദൈവങ്ങളും സന്യാസിമാരും കോണ്‍ഗ്രസ് ചിഹ്നമാണ് കാണിക്കുന്നതെന്ന പരാമര്‍ശമാണ് വിവാദമായത്.
കൈ നിവര്‍ത്തി അനുഗ്രഹിക്കുന്ന തരത്തിലാണ് ദൈവങ്ങളുടേയും സന്യാസിമാരുടെയും ചിത്രങ്ങള്‍. ഇതാണ് രാഹുല്‍ ഇങ്ങനെ തെറ്റായി വ്യാഖ്യാനിച്ചത്.ഇതിനെതിരെ ബിജെപി നേതാക്കള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. ഈ പരാമര്‍ശങ്ങളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോയും പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.
രാഹുലിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് മാത്രമല്ല ഇത് തെരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണ്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പിന്റെ ലംഘനമാണ് – പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ചയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: