അരങ്ങം മഹാദേവക്ഷേത്ര മഹോത്സവം 1 ന് കൊടിയേറും

Saturday 14 January 2017 6:20 pm IST

ആലക്കോട്: ഉത്തരമലബാറിലെ പ്രസിദ്ധമായ അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ എട്ട് ദീവസം നീണ്ടു നില്‍ക്കുന്ന മഹോത്സവം ഫെബ്രുവരി 1 മുതല്‍ 8 വരെ വിവിധ പരിപാടികളോടെ നടക്കും. ഈ മാസം 30 ന് വൈകുന്നേരം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, 31 ന് വൈകുന്നേരം 4 മണിക്ക് ആലക്കോട് കൊട്ടാരത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര, രയരോം, നെല്ലിപ്പാറ, കോളി, പൂവ്വന്‍ചാല്‍, കൂളാംബി, നരിയംപാറ, കൊട്ടയാട്, വെള്ളാട്, കരുവന്‍ചാല്‍, ഒറ്റത്തൈ, അരങ്ങം, ആലക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന കലവറ നിറക്കല്‍ ഘോഷയാത്രകള്‍ ആലക്കോട് മുത്തപ്പന്‍ ക്ഷേത്രത്തില്‍ കേന്ദ്രീകരിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെടും. 1 ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം നടക്കും. തുടര്‍ന്ന് കേളി, കൊമ്പുപറ്റ്, ഭഗവതിസേവ, അത്താഴപൂജ, 2 മുതല്‍ 7 വരെ രാവിലെ 9.30 ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 3 ന് ചാക്യാര്‍കൂത്ത്, രാത്രി 7 ന് തായമ്പക, 2 ന് രാത്രി 7 ന് കപ്പണ ശ്രീവീരഭദ്രസ്വാമി ക്ഷേത്രത്തില്‍ നിന്നും കെട്ടുകാഴ്ചവരവ്, 5 ന് രാവിലെ 7 ന് ഉത്സവബലി ആരംഭം, 9 മണിക്ക് ഉത്സവബലി ദര്‍ശനം, 6 ന് വൈകുന്നേരം 3.30 ന് ആലക്കോട്ടേക്ക് പറയെഴുന്നള്ളിപ്പ്, ആലക്കോട് കൊട്ടാരത്തില്‍ ഇറക്കിപൂജ, പറയെടുപ്പ്, രാത്രി 7 ന് ടൗണ്‍ പന്തലില്‍ അഞ്ച് ഗജവീരന്‍മാരെ അണിനിരത്തി സേവ, പറയെടുപ്പ്, ട്രിപ്പിള്‍ തായമ്പക, 7 ന് പള്ളിവേട്ട, രാത്രി 8.30 ന് കൊടിമരച്ചുവട്ടില്‍ പാണികൊട്ടി പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട, 9 ന് പഞ്ചവാദ്യം, നാദസ്വരം, പാണ്ടിമേളത്തോടെയുള്ള പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, 8 ന് പുലര്‍ച്ചെ ആറാട്ട്, ഉച്ചക്ക് ആറാട്ട് സദ്യ, വൈകുന്നേരം 3 മണിക്ക് ആറാട്ടുബലി, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, തുടര്‍ന്ന് ആറാട്ട്, രാത്രി 8.30 ന് വലിയ കാണിക്ക, കൊടിമരച്ചുവട്ടില്‍ പറയെടുപ്പ്, കൊടിയിറക്കല്‍, 9 ന് പുലര്‍ച്ചെ കളഭാഭിഷേകം എന്നിവയും ക്ഷേത്രം സ്റ്റേജില്‍ 1 ന് രാത്രി 8 മണിക്ക് ഭജന, 9 ന് നൃത്തനൃത്യങ്ങള്‍, 10.30 ന് നാടന്‍ കലാമേള, 11.30 മുതല്‍ ഡാന്‍സ് അക്കാദമി ഹൈദരാബാദ് അവതരിപ്പിക്കുന്ന ഡാന്‍സിങ്ങ് കളേഴ്‌സ്, 2 ന് വൈകുന്നേരം 7 മണിക്ക് സംഗീതാര്‍ച്ചന, 8 മുതല്‍ ഡാന്‍സ് അരങ്ങേറ്റം, തുടര്‍ന്ന് ഭരതനാട്യം, കലാസന്ധ്യ, നൃത്തനൃത്യങ്ങള്‍, ഗാനമേള, 3 ന് വൈകുന്നേരം 7 മുതല്‍ തിരുവാതിര, സംഗീതസദസ്സ്, മറത്തുകളി, നാടകം, 4 ന് വൈകുന്നേരം 7 മുതല്‍ സംഗതനിശ, സംഗീതക്കച്ചേരി, കഥകളി, ഓട്ടന്‍തുള്ളല്‍, 5 ന് 8 മുതല്‍ നൃത്തനൃത്യങ്ങള്‍, നാടകം, 6 ന് വൈകുന്നേരം 7 ന് പി.എസ്.മോഹനന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, 7 ന് സാംസ്‌കാരിക സമ്മേളനം, 9 മുതല്‍ നൃത്തനൃത്യങ്ങള്‍, നാടന്‍കലാമേള, ഗാനമേള, 7 ന് വൈകുന്നേരം 7 മുതല്‍ നൃത്തനിശ, വൈക്കം വിജയലക്ഷ്മിയുടെ ഗാനമഞ്ജരി, കഥാപ്രസംഗം, 8 ന് വൈകുന്നേരം 7 മണിക്ക് സി.വിജയമ്മ ടീച്ചറുടെ പ്രഭാഷണം, തുടര്‍ന്ന് സംഗീതക്കച്ചേരി, ഫോക് ഫെസ്റ്റ്, ബാലെ നാടകം, പുലര്‍ച്ചെ കരിമരുന്ന് പ്രയോഗം എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.