കണ്ണൂര്‍: അവസരതുല്യതക്കായി എന്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ വിജയമാണ് നെറ്റ് ജെആര്‍എഫ് പരീക്ഷ മൂല്യനിര്‍ണയത്തിന് ജനറല്‍ വിഭാഗത്തോട് യുജിസി കാണിച്ച വിവേചനത്തിനെതുരെയുളള കേരള ഹൈക്കോടതി വിധിയെന്ന് എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന് അഭിപ്രായപ്പെട്ടു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് സാമൂഹ്യനീതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ലഭിക്കുന്നതിനായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും യൂണിയന് പിന്തുണ നല്കി. ഇ.പി.പത്മനാഭന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വല്സന് മഠത്തില്‍, അഡ്വ.കെ.എന്‍.ഷാജി, മീറ പ്രേംനാഥ്, ശ്രീജ, ശശീന്ദ്രന്, ഫല്ഗുനന് നമ്പ്യാര്‍, മാധവന് നമ്പ്യാര്‍, വിജയന് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി കെ.കനകരാജ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: