ഒരു ലക്ഷം പേരുടെ യോഗയുമായി രാംദേവ്; നേടിയത് ഒന്‍പത് ലോക റെക്കോര്‍ഡുകള്‍

Saturday 14 January 2017 7:30 pm IST

യോഗ ഗുരു ബാബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ അണിനിരന്ന യോഗാ പ്രദര്‍ശനം

ന്യൂദല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ അണിനിരന്ന യോഗാ പ്രദര്‍ശനം. വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭിലായിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ഒന്‍പത് ലോക റെക്കോര്‍ഡുകളും പിറന്നു.

ഏററവും കൂടുതല്‍ പേര്‍ പങ്കെടുത്ത സൂര്യനമസ്‌കാരം, കപാലഭാതി പ്രാണായാം, അനുലോം-വിലോം പ്രാണായാമം, കൂടുതല്‍ പേര്‍ പങ്കെടുത്ത യോഗാ ക്ലാസ്, ഒരു മിനിട്ടില്‍ ഒരാള്‍ പത്തെണ്ണം വീതം പത്ത് ലക്ഷം പുഷ് അപ്പ്, അരലക്ഷം പേരുടെ സര്‍വ്വാംഗാസനം, ഹലാസനം എന്നിവയാണ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്.

രണ്ട് വ്യക്തിഗത റെക്കോര്‍ഡുകള്‍ക്കും പരിപാടി സാക്ഷിയായി. 141 മിനിട്ട് ശീര്‍ഷാസനം ചെയ്ത് രാജസ്ഥാന്‍ സ്വദേശി ജയ്പാലാണ് റെക്കോഡിട്ടത്. 19 മിനിട്ട് 20 സെക്കന്റില്‍ ആയിരം പുഷ് അപ്പ് ചെയ്ത് റോഹ്ത്താസ് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. 27 മിനിട്ട് 40 സെക്കന്റിനുള്ളില്‍ ആയിരം പുഷ് അപ്പ് ചെയ്ത കാനഡക്കാരനായ വില്യമിന്റെ റെക്കോര്‍ഡാണ് റോഹ്ത്താസ് തിരുത്തിയത്.

പതഞ്ജലി യോഗാസമിതി, ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ്, മഹിളാ പതഞ്ജലി യോഗാ സമിതി, യുവഭാരത്, കിസാന്‍ സേവാ സമിതി എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി രമണ്‍സിംഗ്, മന്ത്രി പ്രേം പ്രകാശ് പാണ്ഡെ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.