വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

Saturday 14 January 2017 7:41 pm IST

കല്‍പ്പറ്റ : വയനാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന 'വയനാട് സമഗ്ര വികസന സെമിനാര്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ആകര്‍ഷകമായെങ്കില്‍ മാത്രമേ പുതു തലമുറ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുകയുള്ളൂ. ഇതിനായി അഗ്രോ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനോടൊപ്പം വ്യാപിപ്പിക്കുകയും ചെയ്യും. മണ്ണും വെള്ളവും ജൈവ വൈവിധ്യവും സംരക്ഷിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണം. വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിന്നതീതമായി ജനങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ശശീന്ദ്രന്‍ എം.എല്‍. എ.അധ്യക്ഷനായി. വര്‍ക്കിങ് കണ്‍വീനര്‍ പി.കൃഷ്ണപ്രസാദ് വികസന രൂപരേഖ അവതരിപ്പിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ലോഗോ പ്രകാശനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ്.തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.കെ.അനില്‍കുമാര്‍, അനില തോമസ്, എ.ദേവകി, കെ.മിനി, നഗരസഭ ചെയര്‍മാന്മാരായ സി.കെ. സഹദേവന്‍, ഉമൈബ മൊയ്തീന്‍കുട്ടി, വി.ആര്‍.പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, ലത ശശി, പ്രീത രാമന്‍, ടി.എസ്.ദിലീപ്കുമാര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എം. നാസര്‍, സെക്രട്ടറി പി.എ.ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.