ശുദ്ധജലത്തിനായി കരിങ്കല്‍ ക്വാറിയിലേക്ക്

Saturday 14 January 2017 7:41 pm IST

അമ്പലവയല്‍ : കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയില്‍ പലയിടത്തും ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമ്പലവയല്‍ വികാസ് കോളനിയില്‍ കരിങ്കല്‍ കുഴിയിലെ വെള്ളം ഉപയോഗപ്രദമായ രീതിയില്‍ മാറ്റിയെടുത്തിരിക്കുകയാണ് പ്രദേശവാസികള്‍. ഇതിനകംതന്നെ വരള്‍ച്ചാബാധിച്ച ഇവിടെ ചില ദിവസങ്ങളില്‍ മാത്രമാണ് പഞ്ചായത്ത് അനുവദിച്ച പൈപ്പ് വെള്ളം ലഭിക്കുന്നത്. അതിനാല്‍ ജലലഭ്യത ഉറുപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ നാട്ടുകാര്‍ അപകടം നിറഞ്ഞ കരിങ്കല്‍ ക്വാറിയിലെ ചെറു തടാകത്തിലേക്ക് വഴി ഒരുക്കുകയായിരുന്നു. വികാസ് കോളനിയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും വലിയ ഗര്‍ത്തമാണ്. ഒരു പതിറ്റാണ്ട് മുന്‍പ് ക്വാറിയായിരുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതിരുന്നതിനാല്‍ രണ്ട് അപകട മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനമൊരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല. എങ്കിലും ശുദ്ധജലം ലഭിക്കാനായി ക്വാറിയെ ഉപയോഗപ്പെടുത്താനാണ് പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.