ആലപ്പുഴ: ചരക്കു സേവന നികുതി (ജിഎസ്ടി) സംവിധാനത്തിലേക്ക് വ്യാപാരികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിലുടെ ലഭ്യമാക്കുവാനുള്ള പരിശീലനം അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്കി. വാണിജ്യ നികുതി വകുപ്പിന്റെയും ജില്ലാ അക്ഷയ പ്രോജകട് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരിശീലനം ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പാര്‍വതി ദേവി ഉദ്ഘാടനം ചെയ്തു.
ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ ബെറില്‍ തോമസ് സംസാരിച്ചു. വാണിജ്യ നികുതി വകുപ്പലെ സി.ടി.ഒ ഫ്രാന്‍സിസ് ഡാമിയന്‍ അക്ഷയ സംരംഭകര്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന് പ്രക്രിയയെകുറിച്ച ക്ലാസ് എടുത്തു.നിലവില്‍ കേരള വാണിജ്യ നികുതി വകുപ്പ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികളാണ് ജനുവരി 15നുള്ളില്‍ പുതിയ ജിഎസ്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
കെവിഎടി രജിസ്ട്രേഷന് വിവരങ്ങളുമായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: