ഭാരതീയ വിദ്യാനികേതനെക്കുറിച്ച്...

Saturday 14 January 2017 8:52 pm IST

തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ആദര്‍ശശുദ്ധിയും സമര്‍പ്പണ മനോഭാവവും ദേശഭക്തിയുമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര പ്രസ്ഥാനമാണ് വിദ്യാഭാരതി. 1952ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ശിശുവാടികയിലൂടെ പ്രവര്‍ത്തനം തുടങ്ങിയ വിദ്യാഭാരതിയുടെ കീഴില്‍ അനൗപചാരിക വിദ്യാലയങ്ങളുള്‍പ്പെടെ 25000 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 1979 ലാണ് വിദ്യഭാരതിയുടെ കേരളഘടകമായി ഭാരതീയ വിദ്യാനികേതന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍ട്‌സ് & സയന്‍സ്, ബിഎഡ് കോളജുകളുള്‍പ്പെടെ 438 വിദ്യാലയങ്ങള്‍ വിദ്യാനികേതന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സാമൂഹികമാറ്റത്തിന് വേണ്ടി സമര്‍പ്പണ മനോഭാവത്തോടെ വിദ്യാനികേതന്റെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ഭാരതീയ വിദ്യാനികേതന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പാഠപുസ്തക കേന്ദ്രീകൃത പ്രവര്‍ത്തനത്തിനൊപ്പം സാംസ്‌കാരിക മൂല്യബോധനത്തിനുതകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഭാരതീയ വിദ്യാനികേതന്‍ സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന  ശിക്ഷണം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നല്‍കുന്നുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികള്‍ ദേശീയതലത്തില്‍ പോലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.  സത്ഗുണ വികാസത്തിന് സഹായകമായ നൈതീക മൂല്യബോധവും പഠനത്തിന്റെ ഭാഗമാണ്. ലോകഭാഷകളില്‍ മഹനീയ സ്ഥാനത്തില്‍ നില്‍ക്കുന്ന സംസ്‌കൃതവും വിദ്യാലയങ്ങളില്‍ പഠിപ്പിച്ചു വരുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് ക്ലാസ് റൂമുകളും വിദ്യാനികേതന്റെ വിദ്യ ാലയങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിന് കുടുംബാന്തീക്ഷവും നന്മ പകരുന്നതായിരിക്കണം. കഴിവ് കെട്ടവനായോ ദുര്‍മാര്‍ഗ്ഗിയായോ ഒരു മനുഷ്യനും ജനിക്കുന്നില്ല. വ്യക്തിയുടെ വ്യക്തിവികാസനത്തിന് ചുറ്റുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം സുപ്രധാനമാണ്. ബാഹ്യസമൂഹത്തിന്റെ ഭാവാത്മക ഇടപെടലുകള്‍ പൂര്‍ണ്ണ വ്യക്തിത്വ വികാസത്തിന് സഹായിക്കുന്നു. ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.