ഇടുക്കി: രാജ്യത്തെ എ.റ്റി.എം ശൃംഖലയെ നിയന്ത്രിക്കുന്ന നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യയുടെ ഡയറക്ട് അംഗത്വമുളള കേരളത്തിലെ ആദ്യ സഹകരണ ബാങ്കും, രാജ്യത്തെ നാലാമത്തെ ജില്ലാ സഹകരണ ബാങ്കുമായി ഇടുക്കി ജില്ലാ സഹകരണ ബാങ്ക് മാറുന്നു. എന്‍പിസിഐയുടെ നേരിട്ടുളള അംഗത്വം ലഭിക്കുന്ന രാജ്യത്തെ 100-ാമത്തെ ബാങ്ക് എന്ന ബഹുമതിയും ഇടുക്കി ജില്ലാ ബാങ്കിന് സ്വന്തം.
സംസ്ഥാനത്തെ സഹകരണ ബാങ്കുക
ളില്‍ ആദ്യമായി സ്വന്തം ഐഎഫ്എസ് കോഡുമായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ആര്‍റ്റിജിഎസ് സംവിധാനവും ആരംഭിക്കുകയാണ്. ഇടുക്കിയുടെ പേരിന്റെ ആദ്യ നാലക്ഷരങ്ങളില്‍ (ഐഡിയുകെ) തുടങ്ങുന്ന ഐഎഫ്എസ് കോഡ് എന്നത് ഇടുക്കിക്കാകെ അഭിമാനകരമാണ്. ബാങ്കിങ് രംഗത്തെ ആധുനികമായ മൊബൈല്‍ ബാങ്കിങിനുളള റിസര്‍വ് ബാങ്ക് ലൈസന്‍സും, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനുളള റിസര്‍വ് ബാങ്ക് ലൈസന്‍സും ഇടുക്കി ജില്ലാ ബാങ്കിന് ലഭ്യമായിട്ടുണ്ട്.
ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത ക്ലൗഡ് അധിഷ്ഠിത കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാ ബാങ്ക് എന്ന സവിശേഷതയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് സ്വന്തം. റിസര്‍വ് ബാങ്കിന്റെ സാങ്കേതിക വിഭാഗമായ ഐഡിആര്‍ബിറ്റി യുടെ സാങ്കേതിക സഹായത്തിലും, നബാര്‍ഡ്, ഐഡിആര്‍ബിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ ഐഎഫ്റ്റിഎഎസിനെ സേവനദാതാക്കളാക്കിയുമാണ് ജില്ലാ ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുു
ന്നത്.
നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുളള കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തെ തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന വ്യാജപ്രചാരണങ്ങള്ക്കിടയിലും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് പ്രവര്ത്തനമികവുകള്ക്കൊണ്ട് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാനായി.
കഴിഞ്ഞ 43 വര്‍ഷമായി ഇടുക്കി ജില്ലയിലെ സാധാരണക്കാരുടെ ബാങ്കായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന് 2015-16 സാമ്പത്തിക വര്‍ഷം 24 കോടിയുടെ അറ്റാദായം ലഭിക്കുകയുണ്ടായി. 400 ജീവനക്കാരും 54 ശാഖകളുമുളള ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് 4300 കോടിയുടെ ബിസിനസും, ഇടുക്കിയുടെ ബാങ്കിങ് ഇടപാടുകളില്‍ 32% ത്തിന്റെ പങ്കാളിത്വവുമുണ്ട്.
70 എറ്റിഎമ്മുകളാണ് ജില്ലാ ബാങ്ക് എ.റ്റി.എം. നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തനസജ്ജമാകുക. ഗവണ്മെന്റ് നടപ്പിലാക്കുന്ന റൂപെ കാര്‍ഡുകളാണ് ജില്ലാ ബാങ്ക് വിതരണം ചെയ്യുക. ജില്ലാ ബാങ്കിന്റെ എ.റ്റി.എം. ശൃംഖലയ്ക്ക് പുറമെ ഇന്‍ഡ്യയില്‍ എവിടെയുമുളള എ.റ്റി.എം.കളില്‍ നിന്നും ഐഡിസിബി കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാവും.
ഇടുക്കി ജില്ലാ ബാങ്കിന്റെ എ.റ്റിഎം നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടനം 16ന് രാവിലെ 9 മണിക്ക് കട്ടപ്പന മെയിന്‍ ബ്രാഞ്ച് അങ്കണത്തില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍വഹിക്കും. ഇടുക്കി ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ.എം.ആഗസ്തി എക്സ്.എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: