പുതുച്ചേരി: ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം കിരീടം കേരളത്തിന്. വാശിയേറിയ ഫൈനലിനൊടുവില്‍ തെലങ്കാനയെ 68-59ന് കീഴടക്കിയായിരുന്നു കേരളത്തിന്റെ കിരീടധാരണം. 32 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരള വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. 1984-85ലാണ് കേരളം അവസാനമായി കിരീടം നേടിയത്.
കളിയുടെ തുടക്കത്തില്‍ കേരളം 7-1ന് മുന്നിലെത്തിയെങ്കിലും പിന്നീട് തെലങ്കാന ലീഡ് നേടി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 34-28ന് അവര്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. പിന്നീട് മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ 51-46നും ലീഡ് നിലനിര്‍ത്തിയ തെലങ്കാന കിരീടം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ക്വാര്‍ട്ടറില്‍ ജീനയുടെ നേതൃത്വത്തില്‍ കേരള വനിതകള്‍ ഉജ്ജ്വലമായി കളിച്ചതോടെ വിജയവും കിരീടവും സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: