കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 30ന് കൊടിയേറും

Saturday 14 January 2017 10:15 pm IST

കോട്ടയം: കാണക്കാരി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ തിരുവുത്സവത്തിന് 30ന് കൊടിയേറി ഫെബ്രുവരി 6ന് ആറോട്ടുകൂടി സമാപിക്കും. 30ന് വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. മാടപ്പാട്ട് ശ്രീകൃഷ്ണ നാരായണസമിതി അവതരിപ്പിക്കുന്ന സൗന്ദര്യലഹരി, ഭജന, ധനലക്ഷ്മി എന്‍എസ്എസ് വനിതാസമാജത്തിന്റെ തിരുവാതിര, കൊല്ലം അസീസിയുടെ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന നാടകം എന്നിവയാണ് ഒന്നാം ഉത്സവദിവസത്തെ പരിപാടികള്‍. 31ന് കൊടിക്കീഴില്‍വിളക്കും, വലിയ കാണിക്കയും, തിരുവരങ്ങില്‍ സംഗീതസദസ്സ്, ഡാന്‍സ്, ഗാനമേള, ഫെബ്രുവരി 1ന് ദേവസംഗീതം, സംഹീതസദസ്സ്, ഡാന്‍സ്. 2ന് ഭക്തിഘോഷ് ഭജന്‍സ്, ഡാന്‍സ്, തിരുവാതിര, സംഗീതസദസ്സ്, മെഗാഹിറ്റ് ബാലെ. 3ന് ഡാന്‍സ്, സംഗീതസദസ്സ്, മാഷ്യല്‍ ആര്‍ട്‌സ് അക്കാദമി അവതരിപ്പിക്കുന്ന കുങ്ഫൂ ആന്റ് യോഗാപ്രദര്‍ശനം, സന്താനഗോപാലം കഥകളി. 4ന് സംഗീതസദസ്സ്, ആദ്ധ്യാത്മികപ്രഭാഷണം, നാട്യ പൗര്‍ണ്ണമി 2017. 5ന് പള്ളിവേട്ട, കാഴ്ചശ്രീബലി, വേല, സേവ, പഞ്ചാരിമേളം, മയൂരനൃത്തം, പിന്നല്‍ തിരുവാതിര, സംഗീതസദസ്സ്, നാടകം. ആറാട്ടുദിവസമായ 6ന് രാവിലെ 10ന് പെരുവ ദേവിവിലാസം ശ്ലോകരംഗത്തിന്റെ അക്ഷരശ്ലോകസദസ്സ്, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, ഉച്ചയ്ക്ക് 12ന് ആറാട്ട്‌സദ്യ, വൈകിട്ട് 4ന് ഭക്തിഗാനസുധ, നാദസ്വരക്കച്ചേരി, സംഗീതസദസ്സ്, ഗാനമേള തുടങ്ങിയവയാണ് പരിപാടികള്‍. വൈകിട്ട് 4ന് ക്ഷേത്രത്തില്‍നിന്ന് ആറാട്ട് പുറപ്പെടും. 7ന് ചൂരക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ആറാട്ട് നടക്കും. രാത്രി 11ന് ക്ഷേത്രകാണിക്കമണ്ഡപത്തില്‍ എത്തിച്ചേരുന്ന എഴുന്നള്ളിപ്പ് പാണ്ടിമേളം, നാദസ്വരം, മയൂരനൃത്തം, ഉത്സവപ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കാനയിക്കും. തുടര്‍ന്ന് കരിമരുന്ന് കലാവിസ്മയം. ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുന്നത് ഗജരാജന്‍ ചുരൂര്‍മഠം രാജശേഖരനാണ്. രണ്ടാം ഉത്സവദിനം മുതല്‍ ഉച്ചയ്ക്ക് പ്രസാദമൂട്ടും 2മുതല്‍ 7വരെയുള്ള ഉത്സവദിവസങ്ങളില്‍ 12.30ന് ഉത്സവബലി ദര്‍ശനവും ഉണ്ടായിരിക്കും. 19ന് രാവിലെ ഉത്സവപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 26ന് വൈകിട്ട് 6ന് കൊടിക്കൂറ കൊടിക്കയര്‍ എന്നിവ ഘോഷയാത്രയായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍നിന്ന് കൊണ്ടുവരും 151അംഗ ഉത്സവക്കമ്മിറ്റി രൂപീകരിച്ച് ഉത്സവക്രമീകരണങ്ങള്‍ നടത്തിവരുന്നതായി ദേവസ്വം ബോര്‍ഗംങ്ങളായ കെ.പി.മോഹനന്‍, സി.സി.ജയകുമാര്‍, കാണക്കാരി അരവിന്ദാക്ഷന്‍, ആര്‍.സി.മനോജ്, കെ.ജി.ഗിരീഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.