ഏനാത്ത് പാലത്തിന്റെ സ്ഥിതി പരിതാപകരം രണ്ടു തൂണുകള്‍ക്കും ബലക്ഷയം

Saturday 14 January 2017 10:26 pm IST

പത്തനംതിട്ട': ബലക്ഷയം സംഭവിച്ച ഏനാത്ത് പാലം ഗതാഗതയോഗ്യമാക്കാന്‍ എട്ടുമാസത്തോളം സമയം എടുക്കുമെന്ന് വിദഗ്ദസംഘം. ചെന്നൈ ഐഐറ്റിയിലെ റിട്ട:പ്രാഫ:ഡോ. അരവിന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ദസംഘമാണ് ഇന്നലെ രാവിലെ 10.30ന് പാലത്തില്‍ സന്ദര്‍ശനം നടത്തിയത്. വിള്ളലുണ്ടായഭാഗവും വള്ളത്തില്‍ കയറി പാലത്തിന്റെ ബലക്ഷയംസംഭവിച്ചതൂണുകളും സംഘം പരിശോധിച്ചു. പാലത്തിന്റെ അവസ്ഥ അപകടകരമായ നിലയിലാണെന്നും ഇരുചക്രവാഹനങ്ങള്‍ പോലും കടത്തിവിടരുതെന്നും അദ്ദേഹം പറഞ്ഞു. ബലക്ഷയം സംഭവിക്കാനുണ്ടായ കാരണം സംന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലന്നും തനിക്ക് ബോധ്യപെട്ടകാര്യങ്ങള്‍ മന്ത്രി ജി.സുധാകരന് രേഖാമൂലം നല്‍കും. 19ന് മന്ത്രിയുമായി കൂടികാഴ്ച നടത്തി എങ്ങനെയുള്ള അറ്റകുറ്റപണി നടത്തണം എന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പുതിയ പാലത്തിന്റെ ആവശ്യമില്ലെന്നും മുപ്പത് വര്‍ഷത്തെ ഗ്യാരന്റ്റിയില്‍ നിലവിലുള്ള പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. പല വിധ കാരണങ്ങള്‍ മൂലം പാലത്തിന് ബലക്ഷയം സംഭവിക്കാമെന്നും മണല്‍ വാരല്‍ കാരണങ്ങളില്‍ ഒന്നേ ആകുന്നുള്ളു അദ്ദേഹം പറഞ്ഞു. പാലത്തിന്റെ കിഴക്ക് തെക്കുഭാഗത്തെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണുകള്‍ക്കാണ് ബലക്ഷയം സംഭവിച്ചിട്ടുള്ളത്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ തുണുകളുടെ വെള്ളത്തിനടിയിലുള്ള ഭാഗത്തിന്റെ ഫോട്ടോയും വീഡിയോയും ശേഖരിച്ച് പരിശോധന നടത്തിയാണ് തൂണിനടിഭാഗത്തും ബലക്ഷയം സംഭവിച്ചിട്ടുണ്ടന്ന് കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.