സമഗ്ര അന്വേഷണം വേണം: ബിജെപി

Saturday 14 January 2017 10:27 pm IST

അടൂര്‍: ഏനാത്ത് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്നും പാലം നിര്‍മ്മാണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട ആവശ്യപ്പെട്ടു. പാലം നിര്‍മ്മിച്ച് കുറഞ്ഞ കാലയളവില്‍തന്നെ തൂണുകള്‍ക്ക് തകരാറുണ്ടാകുന്നതിനും പാലത്തില്‍ വിള്ളല്‍ വീഴുന്നതിനും കാരണം നിര്‍മ്മാണത്തിലുണ്ടായ ശ്രദ്ധക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ്. അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്‍ , സെക്രട്ടറി എം.ജി.കൃഷ്ണകുമാര്‍, നേതാക്കളായ അനില്‍ നെടുമ്പള്ളില്‍, സി.ശരത്ത്, പൊരിയക്കോട് വിജയകുമാര്‍, അനില്‍ ഏനാത്ത്, ശാന്തമ്മ ടീച്ചര്‍, രമേശന്‍ കടിക, അനില്‍മാവിള, ലീലാമ്മാള്‍, ആനന്ദന്‍, അനില്‍.കെ., രാജീവ് കാവേരി എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എംസി റോഡിലെ പ്രധാന പാലമായ ഏനാത്ത് പാലം അപകടാവസ്ഥയിലായതിനെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ടി.ആര്‍.അജിത്കുമാര്‍ ആവശ്യപ്പെട്ടു. കോടികള്‍ ചിലവഴിച്ച പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് ബലക്ഷയത്തിന് കാരണമായത്. പാലം നിര്‍മ്മിച്ച കരാറുകാരനും മേല്‍നോട്ടം വഹിച്ച ഉദ്യോസ്ഥരും ഇതിന് ഉത്തരവാദികളാണ്. പാലത്തിന്റെ തൂണുകളുടെ അടിസ്ഥാനം നിര്‍മ്മിച്ചതില്‍ ഉണ്ടായ അപാകതയെകുറിച്ചും അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും പാലത്തിന്റെ തകര്‍ച്ചയുടെ നഷ്ടപരിഹാരം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.