കൊച്ചി: വൈദ്യുതി നല്‍കാമെന്ന കേന്ദ്ര ഊര്‍ജമന്ത്രിയുടെ വാഗ്ദാനം കേരളം തള്ളിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സഹായം സ്വീകരിക്കും. ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. വൈദ്യുതി ചാര്‍ജ് വര്‍ധന ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
കൂടംകുളം ഉള്‍പ്പെടെ കേന്ദ്രഗ്രിഡില്‍ നിന്നുള്ള കൂടുതല്‍ വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാന്‍ ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാെണന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: