തൃശൂര്‍: സ്വകാര്യബസ്സുകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ 19 ലെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനും തീരുമാനിച്ചതായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ടി. ഗോപിനാഥനും, കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ നൗഷാദ് ആറ്റുപറമ്പത്ത് അറിയിച്ചു.
സ്വകാര്യബസുകളുടെ മിനിമം ചാര്‍ജ് ഒന്‍പത് രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് അന്‍പത് ശതമാനമാക്കുക, വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, നിലവിലുള്ള പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകള്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: