മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ അരക്കോടി രൂപയുടെ കുഴല്‍പണം പിടികൂടി. 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു.
കോഴിക്കോട് മാവൂര്‍ പാഴൂര്‍ ഉണ്ണിമോയി (62), മുക്കം നെല്ലിക്കാപറമ്പ് തോണിച്ചാല്‍ ഫസലുറഹ്മാന് (30), മഞ്ചേരി നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (22) എന്നിവരാണു പിടിയിലായത്. ജംഷീദിനെ മഞ്ചേരി വയപ്പാറപ്പടിയില്നിന്നാണു രണ്ടര ലക്ഷം രൂപയുമായി പിടികൂടിയത്. ഉണ്ണിമോയിയെയും ഫസലുവിനെയും 50 ലക്ഷവുമായി പുല്ലാരയില്നിന്നും പിടികൂടി.
മുംബൈയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയാണ് സംഘം പണം കൊണ്ടുവന്നതെന്നു പോലീസ് പറഞ്ഞു. ഇത്രയും അധികം കുഴല്‍പണം എവിടെ നിന്നും കിട്ടി എന്ന കാര്യം അന്വേഷിച്ചു വരുകയാണ്.
സംഭവത്തില്‍ ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകള്‍ക്കുള്ള പങ്ക് സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: