തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മേഖലയില്‍ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംശയകരമായി കണ്ടെന്നാരോപിച്ചാണ് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചത്.
മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ പോലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഇയാളെ മര്‍ദ്ദിച്ചതിന് ശേഷം നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
സദാചാര ഗുണ്ടായിസമാണ് നടന്നതെന്നാണ് പരാതി. എന്താണ് മര്‍ദ്ദനത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: