മുംബൈയില്‍ നാലുവയസുകാരിയ കൂട്ടബലാത്സംഗം ചെയ്തു

Sunday 15 January 2017 4:01 pm IST

മുംബൈ: മുംബൈയില്‍ നാലുവയസുകാരിയ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി.തുടര്‍ന്ന് മൃതദേഹം ചെളിയില്‍ താഴ്ത്തി ഒളിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാനുണ്ട്. മുംബൈയിലെ ബയന്തറിലാണ് സംഭവം. ജനുവരി ഒമ്പതിന് ആസാദ് നഗറിലെ വീട്ടില്‍നിന്നും പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ ശരീരം ഭാഗികമായി കുഴിച്ചുമൂടിയ നിലയില്‍ സമീപത്തെ ഒരു ചതുപ്പുനിലത്തില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരപലഹാരങ്ങള്‍ വാഗ്ദാനം ചെയ്ത് നാല് വയസ്സുകാരിയ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. തല ശക്തമായി ഇടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യപ്രതി പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.