വാസുപുരം പാലം: അപകട ഭീഷണിയുയര്‍ത്തി ആല്‍മരം

Sunday 15 January 2017 9:04 pm IST

ശ്രീധരന്‍ കളരിക്കല്‍ കൊടകര: വാസുപുരം ചെമ്പുചിറ റോഡില്‍ വെള്ളിക്കുളം വലിയതോടിനു കുറുകെ നിര്‍മ്മിച്ചിട്ടുള്ള പാലത്തിന്റെ അടിത്തറയില്‍ വളരുന്ന ആല്‍മരം ഈ പാലത്തിനു ഭീഷണിയാകുന്നു.ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വാസുപുരം മുതല്‍ മുപ്ലിയം വരെയുള്ള ഈ റോഡ് വീതികൂട്ടി ടാറിംഗ് നടത്തി അനുബന്ധമായി പാലം നിര്‍മ്മിച്ചത്. ഈ പാലമുള്ള സ്ഥലത്ത് മുന്‍പ് ഒരു ചെറിയ തടയണയും കവുങ്ങു കൊണ്ട് കാലാകാലങ്ങളില്‍ നിര്‍മ്മിക്കുന്ന നടപ്പാലവുമാണുണ്ടായിരുന്നത്.കൊടകരയില്‍ നിന്നും ചെമ്പുച്ചിറ,നൂലുവള്ളി എന്നീ പ്രദേശങ്ങളിലൂടെ വരന്തരപ്പിള്ളി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന ഈ വഴി പ്രദേശവാസികളുടെ നിരവധി നാളത്തെ മുറവിളികള്‍ക്ക് ശേഷമാണ് പ്രാവര്‍ത്തികമായത്. ഇപ്പോള്‍ വഴിയുടെയും പാലത്തിന്റെയും ചുമതല ജില്ലാ പഞ്ചായത്തിനാണ്. പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം പാലത്തിന്റെ അടിത്തറയില്‍ തനിയെ മുളച്ച ആലാണ് ഇപ്പോള്‍ പാലത്തിനു ഭീഷണിയായി മാറിയിരിക്കുന്നത്,മരം വണ്ണം വക്കുന്നതിനനുസരിച്ച് പാലത്തിന്റെ അടിത്തറയുടെ കല്‍ക്കെട്ട് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഈ ആല്‍മരം മുറിച്ചു മാറ്റിയില്ലെങ്കില്‍ പാലത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്ന്താണ് ഇപ്പോഴത്തെ അവസ്ഥ. മരം മുറിച്ചു മാറ്റി ഇടിഞ്ഞ കല്‍ക്കെട്ട് എത്രയോ വേഗം പുനര്‍നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.