അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും സിപിഎം

Sunday 15 January 2017 9:12 pm IST

ചാലക്കുടി: കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്കിടയിലും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പരിസ്ഥിതി സംഘടനകളുടെയും പൊതു ജനങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ വിവാദ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് ദോഷം വരാത്ത വിധത്തില്‍ നടപ്പിലാക്കുന്ന കാര്യം പരിശോധിക്കണമെന്നാണ്മന്ത്രി പറഞ്ഞത്. പദ്ധതി നടപ്പിലായാല്‍ മാത്രമെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉണ്ടാവുകയൂള്ളൂവെന്നും,പൊരിങ്ങല്‍ ഡാം വന്നതിന് ശേഷമാണ് ഇപ്പോഴത്തെ വെള്ളച്ചാട്ടം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഒരു റോഡിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞതിന് പിന്നില്‍ വലിയ ലക്ഷ്യമുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. വി.എസ്.മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കേ പദ്ധതി നടപ്പാക്കാന്‍ തിടുക്കപ്പെട്ട ശ്രമം നടത്തിയ ആളാണ് എ.കെ.ബാലന്‍. എന്നാല്‍ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അതിരപ്പിള്ളി പദ്ധതി 1982ലാണ് നിര്‍ദേശിക്കപ്പെട്ടത്. നേരത്തേ പദ്ധതിക്ക് മൂന്നു തവണ ലഭിച്ച പാരിസ്ഥിതിക അനുമതി സാമൂഹികപ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. അതേസമയം, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് സമവായത്തില്‍ എത്തിയ ശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ വീണ്ടു്ം പദ്ധതിക്ക് വേണ്ടി ശ്രമം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യമായി ദല്‍ഹിയിലെത്തിയ പിണറായി വിജയന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രസ്താവിച്ചിരുന്നു. പിന്നീട് വ്യാപകമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്ന് പിണറായി തിരുത്തി. അതേ പദ്ധതി നടപ്പാക്കണമെന്ന് സ്വന്തം വകുപ്പല്ലാതിരുന്നിട്ടും ബാലന്‍ ഇപ്പോള്‍ പ്രസ്താവിച്ചത് പദ്ധതിയില്‍ സിപിഎമ്മിന്റെ രഹസ്യതാത്പര്യമാണ് വെളിപ്പെടുത്തുന്നത്. ഇടതു മുന്നണിയിലെ സിപിഎം ഒഴികെയുള്ള എല്ലാ കക്ഷികളുംപദ്ധതി വേണ്ടെന്ന നിലപാടിലാണ്. കോടികള്‍ മുടക്കി പദ്ധതി നടപ്പിലാക്കുന്നിതിനെക്കാള്‍ ലാഭത്തില്‍ വൈദ്യുതി ചെറുകിട പദ്ധതികള്‍ വഴി ലഭിക്കുമെന്നിരിക്കെ അതിരപ്പള്ളി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതേ്യക ലോബിയുടെ ഗൂഡാലോചനയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.