കേബിള്‍ നിരക്ക് കുത്തനെ കൂട്ടി: പ്രതിഷേധവുമായി വരിക്കാര്‍

Sunday 15 January 2017 10:05 pm IST

പള്ളുരുത്തി: കേബിള്‍ ടിവി ഉടമകള്‍ പ്രതിമാസ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. 130 രൂപയില്‍ നിന്നും 230 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ കേബിള്‍ ടിവി ഉടമകള്‍ നടത്തിയ നടപടിക്കെതിരെ പ്രതിഷേധം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെസിഡന്റ്‌സ് അസോസിയേഷനുകള്‍. കേബിള്‍ കണക്ഷന്‍ നിലവിലുള്ളവര്‍ കൂടിയ നിരക്കിലുള്ള തുക നല്‍കരുതെന്ന് അസോസിയേഷനുകള്‍ അറിയിപ്പ് ഇറക്കി. കേബിള്‍ ഉടമ സംഘടനകള്‍ക്കെതിരെ സമരം ആരംഭിക്കുകയും ഉന്നത കേന്ദ്രങ്ങളില്‍ പരാതികള്‍ സമര്‍പ്പിക്കുവാനും തീരുമാനിച്ചു. 20 വര്‍ഷം മുന്‍പ് വാങ്ങിയിരുന്ന നിരക്ക് കേവലം 100 രൂപ മാത്രമായിരുന്നുവെന്ന് ഓപ്പറേറ്റേഴ്‌സ് പറയുന്നു. ചെറിയ ഒരു നിരക്ക് മാത്രമായിരുന്നു ഇതിനിടയില്‍ വര്‍ദ്ധിപ്പിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടതായും പേചാനലുകള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയതുമാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെന്ന് കേബിള്‍ ടിവി നടത്തിപ്പുകാര്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.