കളമശേരി: കണ്ടെയ്നര്‍ റോഡ് ചേരാനെല്ലൂര്‍ സിഗ്നലിനോട് ചേര്‍ന്നുള്ള ലക്സസ് മോട്ടേഴ്സിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്നര്‍ കയറ്റുന്ന ലോറി പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തെ ഉണങ്ങിയ പുല്ലില്‍ തീയിട്ടപ്പോള്‍ പടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടു കൂടിയായിരുന്നു സംഭവം.
ലോറി തീപിടിക്കുന്നത് കണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് ഫയര്‍ എഞ്ചിന് എത്തിചേരാന്‍ ബുദ്ധിമുട്ടുളവാക്കിയതായി അഗ്നിശമനസേന ഉദ്യേഗസ്ഥര്‍ പറയുന്നു. ഏലൂര്‍ പോലീസ്, ചേരാനല്ലൂര്‍ പോലീസ്, ഏലൂര്‍, തൃക്കാക്കര അഗ്നിശമനസേന എന്നിവര്‍ ഒന്നരമണിക്കൂറോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഏലൂര്‍ ഫയര്‍ സ്റ്റേഷനിലെ എസ്ടിഒ ജൂഡ് തെദെവേസ്, ലീഡിങ്ങ് ഫയര്മാന് സജീവന്, ശ്രീരാജ്, പ്രജോഷ്, ജോണ്‍, റഫീക്ക് തുടങ്ങിയവര്‍ നേതൃത്വം നല്കി. അഗ്നിക്കിരയായ വാഹനം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കളമശ്ശേരി സെന്റ് ജൂഡ് മലങ്കര പള്ളിക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടു കൂടി ഉണക്കപ്പുല്ലിനും തീ പിടിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: