തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഫേസ്ബുക്കിലിട്ട സംവിധായകന് കമലിന്റെ പ്രസംഗം വൈറലായി.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും നടന് സുരേഷ് ഗോപിയേയും കമല്‍ അവഹേളിച്ചത് ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെ ഇട്ടിരിക്കുന്ന വീഡിയോയില്‍ നരേന്ദ്രമോദിക്കും സുരേഷ് ഗോപിക്കുമെതിരെ വളരെ മോശപ്പെട്ട പദപ്രയോഗങ്ങളാണ്് കമല്‍ നടത്തുന്നത്.
‘ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയെ എനിക്കിപ്പോള്‍ ലജ്ജയോടുകൂടി മാത്രമേ കാണാന്‍ കഴിയൂ. കാരണം, രാജ്യസഭാ അംഗം എന്നു പറയുന്ന ഒരു സ്ഥാനം കിട്ടാന്‍ വേണ്ടി, നരേന്ദ്രമോദി എന്നു പറയുന്ന നരാധമന്റെ, ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ, ഭരണകൂട ഭീകരതയുടെ വക്താവായ നരേന്ദ്രമോദിയുടെ അടിമയാണ് ഞാന്‍ എന്ന് ഒരു കലാകാരന് പറയേണ്ടിവരുന്ന ലജ്ജാകരമായ ഒരു അവസ്ഥയിലാണ്, ഇങ്ങനെ ഞങ്ങള്‍ അടിമകളാണ് എന്നു പറഞ്ഞ് വലതുപക്ഷത്തേക്ക് പോകുന്ന ചലച്ചിത പ്രവര്‍ത്തകരായാലും എഴുത്തുകാരായാലും നാടകപ്രവര്ത്തകരായാലും അങ്ങനെ പോകുന്നത് കാണുമ്പോള്‍ നമ്മള് ഭയപ്പെടുകയാണ്’. കമല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: