ക്യാന്‍സര്‍ അതിജീവിച്ചവരുടെ അപൂര്‍വ സംഗമം

Monday 16 January 2017 2:27 am IST

ക്യാന്‍സര്‍ അതിജീവിച്ചവരുടെ അപൂര്‍വ്വ സംഗമത്തില്‍ നിന്ന്‌

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ പാന്‍ക്രിയാസിലെ ക്യാന്‍സറിന് ‘വിപ്പിള്‍സ് ഓപ്പറേഷന്‍’ തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെ ജീവിതം തിരിച്ചുകിട്ടിയ രോഗികള്‍ മെഡക്‌സ് വേദിയില്‍ ഒത്തു ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന മെഡക്‌സിന്റെ ഭാഗമായാണ് തങ്ങള്‍ക്ക് ക്യാന്‍സറില്ല എന്ന പേരിലുള്ള ഈ ഒത്തുചേരല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ച മുപ്പതോളം രോഗികളും കുടുംബാംഗങ്ങളും അവരുടെ അനുഭവം പങ്കുവച്ചത് മറക്കാനാവാത്ത അനുഭവമായി.

ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമായ പാന്‍ക്രിയാസ് ക്യാന്‍സര്‍ പോലും ശാസ്ത്രീയമായ ചികിത്സാ രീതികള്‍ മുഖാന്തരം അതിജീവിക്കാന്‍ സാധിക്കും എന്ന അവബോധം പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ആശയത്തോടെയാണ് ഈ അപൂര്‍വ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. എഴുപതുകള്‍ മുതല്‍ മെഡിക്കല്‍ കോളേജിലെ ഈ വിഭാഗത്തില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നടത്തി വരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, തമിഴ്‌നാട്ടിലെ കന്യാകുമാരി തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള രോഗികള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. ശസ്ത്രക്രിയക്ക് ശേഷം 20 വര്‍ഷത്തിലേറെയായി സുഖമായിരിക്കുന്നവരും ഇതില്‍ പങ്കെടുത്തു.
വകുപ്പധ്യക്ഷന്‍ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു, ഡോ. ഷാനവാസ,് ഡോ. ശശികിരണ്‍, ഡോ. ശ്രീജിത്ത്, ഡോ. മനൂപ്, ഡോ. ആനന്ദകുമാര്‍, ഡോ. ശുഭലാല്‍, ഡോ. ലിനറ്റ്, ഡോ. സുഗന്ധ, ഡോ. മധുസൂദനന്‍ പിള്ള, ഡോ. ഉഷാകുമാരി, ഡോ. ജോബി ജോണ്‍ എന്നിവരും ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, വാര്‍ഡ് എന്നിവിടങ്ങില്‍ ഈ രോഗികളെ പരിചരിച്ച നഴ്‌സുമാരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.