ഹിന്ദുഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം: ശശികല ടീച്ചര്‍

Monday 16 January 2017 2:48 am IST

ആലപ്പുഴ: വളര്‍ന്നുവരുന്ന ഹിന്ദു ഉണര്‍വിനെ തകര്‍ക്കാന്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് രാഷ്ട്രീയക്കാര്‍ പയറ്റുന്നതെന്നും ഇതിനെതിരെ ജാഗ്രതവേണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ആലപ്പുഴയില്‍ ഏപ്രില്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടക്കുന്ന ഹിന്ദുഐക്യവേദിയുടെ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഐക്യം ഇല്ലാതാക്കി ഹിന്ദുവിന്റെ മനസ്സു തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. മുഗളന്മാരുടെ പടയോട്ടകാലത്തു പോലും ഹിന്ദുവിന്റെ മനസ്സു തകര്‍ക്കാന്‍ കഴിഞ്ഞില്ല, പിന്നീട് യൂറോപ്യന്മാരുടെ ആധിപത്യകാലത്താണ് നമ്മുടെ ഐക്യവും മാനസിക ശക്തിയും ഇല്ലായ്മ ചെയ്യപ്പെട്ടത്. അതോടു കൂടിയാണ് ആരുടെ മുന്നിലും കുമ്പിട്ടു നില്‍ക്കുന്ന ശീലം ഹിന്ദു തുടങ്ങിയത്. എന്നും അടിമകളും ഇരകളുമായ ഹിന്ദുവിനെയാണ് രാഷ്ട്രീയക്കാരുടെ ആവശ്യം. നമ്മുടെ മക്കളെ ഇത്തരം ഹിന്ദുവിരുദ്ധര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനമെടുക്കുണം. ഒരു സീതാദേവിയെ കടത്തിക്കൊണ്ടു പോയപ്പോള്‍ രാമരാവണ യുദ്ധമുണ്ടായ നാടാണ് നമ്മുടേത്. എന്നാല്‍ ഇന്ന് ആയിരക്കണക്കിന് സീതാദേവിമാരെ കടത്തിക്കൊണ്ടു പോയിട്ടും നമ്മള്‍ക്ക് പ്രതികരണമില്ല. ആയുധമെടുത്തല്ല, സ്വയം കരുത്താര്‍ജ്ജിച്ച് വേണം അധര്‍മ്മങ്ങള്‍ക്കെതിരെ പോരാടേണ്ടത്. നമ്മുടെ ആന്തരിക ദൗര്‍ബല്യങ്ങളും പരിഹരിക്കേണ്ടതുണ്ട്. ദൈവദശകം ആലപിച്ചതിന് ക്ഷേത്രത്തില്‍ ഭക്തയ്ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ നമ്മുടെ ആന്തരിക ദൗര്‍ബല്യത്തെയാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്കും ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്കും നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നമ്മുടെ രോഗം എന്താണെന്ന് നമ്മള്‍ തരിച്ചറിഞ്ഞു കഴിഞ്ഞു, ഇനി ചികിത്സ എളുപ്പമാണ്. കപട മതേതരത്വത്തിന് വേണ്ടി ജീവന്‍ ബലികഴിക്കാന്‍ ഇനി ഹിന്ദു തയ്യാറല്ല. വനവാസി സമൂഹം അടക്കമുള്ള എല്ലാ ഹിന്ദുക്കളുടെയും പരാധീനതകള്‍ പരിഹരിക്കാന്‍ കഴിവുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം. മാപ്പിള ലഹളയുടെ നീറുന്ന ഓര്‍മ്മകള്‍ക്ക് നൂറ് വര്‍ഷം തികയുന്ന 2021 ഓടെ സ്വാശ്രയ ഹൈന്ദവ കേരളം എന്ന ലക്ഷ്യമാണ് ഹിന്ദുഐക്യവേദിയുടേതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വ. വി.എസ്. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ ദീപം തെളിയിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ എസ്. ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, ഡോ. കൃഷ്ണന്‍ നമ്പൂതിരി, അഡ്വ. ടി. പി. സതീശ്, വിനോദ് ഉമ്പര്‍നാട് എന്നിവര്‍ സംസാരിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനും സി.എന്‍. ജിനു ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.