തദ്ദേശ സ്ഥാപനങ്ങള്‍ ക്ഷീരമേഖലയക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം: കെ.രാജു

Monday 16 January 2017 1:43 pm IST

ചവറ: ക്ഷീരമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ക്ഷീരവികസന വകുപ്പും ചവറ ബ്ലോക്ക്പഞ്ചായത്തും സംയുക്തമായി പന്മന മുല്ലക്കേരി ക്ഷീരസംഘത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണം. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ ക്ഷീരഉല്‍പ്പാദാനം മെച്ചപ്പെടുത്തിയാല്‍ മതി. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ വേണ്ടത്ര പരിശോധനയില്ലതെയാണ് കേരളത്തില്‍ എത്തുന്നത്. എല്ലാ കന്നുകാലികളെയും ഇന്‍ഷുറന്‍സ് ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ മൃഗാശുപത്രിയുടെ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍തലത്തില്‍ കൈക്കൊണ്ടിട്ടുണ്ട്. ചടങ്ങില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണിപിള്ള അദ്ധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ കല്ലട രമേശ്, ജനപ്രതിനിധികളായ കെ.എ.നിയാസ്, സേതുലക്ഷ്മി, ജി. അനില്‍കുമാര്‍, കോയിവിള സൈമണ്‍, കെ.ജി.വിശ്വംഭരന്‍, അരുണ്‍രാജ്, മോഹന്‍ലാല്‍, മുംതാസ്, സുധാകുമാരി, ക്ഷീരവികസന ഉദ്യോഗസ്ഥരായ കെ.ശശികുമാര്‍, ജി.എസ്.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.