"എഗ്ഗ്സ് കേജ്‌രിവാൾ" ആഹാ എന്താ രുചി

Saturday 21 January 2017 9:55 am IST

ആപ്പ് നേതാവ് അരവിന്ദ് കേജ്‌രിവാൾ വളരെ പ്രശസ്തനാണ്. ഭരണമികവിലല്ലെങ്കിലും മറ്റെല്ലാ ഡ്യൂപ്പ് കേസുകളിലും കേജ്‌രിവാളിന്റെ നാമം മുഴങ്ങി കേൾക്കാറുണ്ട്. എന്നാൽ ഈ പ്രശസ്തികളെയെല്ലാം കവച്ച് വയ്ക്കുന്ന തരത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു എന്നതാണ് "എഗ്ഗ്സ് കേജ്‌രിവാൾ" എന്ന പേരിലുള്ള ഭക്ഷണ വിഭവത്തെക്കുറിച്ച് അറിയുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ന്യൂയോർക്ക് ടൈംസിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് ഭക്ഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ് "എഗ്ഗ്സ് കേജ്‌രിവാൾ". 1960ൽ ദേവീശ്രീ പ്രസാദാണ് "എഗ്ഗ്സ് കേജ്‌രിവാൾ" എന്ന പേരിൽ ഒരു ലഘു ഭക്ഷണം തയ്യാറാക്കിയത്. പിന്നീട് ഇത് മുംബൈയിലെ വില്ലിങ്ടൺ ഐലൻഡിൽ സ്പോർട്സ് ക്ലബിലെ പ്രധാന മെനുവായി മാറി. ഇപ്പോൾ "എഗ്ഗ്സ് കേജ്‌രിവാൾ" മുംബൈയിലെ പല പ്രമുഖ ഹോട്ടലുകളിലും എന്തിന് ലണ്ടനിലും ന്യൂയോർക്കിലും വരെ ജനങ്ങൾക്ക് ഇഷ്ട് വിഭവമായി മാറിയിരിക്കുന്നു. https://youtu.be/ahmkoiTp5PU

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.