തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണ ചുമതലയില്‍ നിന്നും എസ്.പി ആര്.സുകേശനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ ഞാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥന് തനിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത് നീതിപൂര്വകമാവില്ലെന്നാണ് കത്തിന്റെ ഉള്ളടക്കം.
എഡിജിപിയായിരിക്കെ എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതും പിന്നീട് ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്കിയതും ചട്ടം ലംഘിച്ചുകൊണ്ടാണെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്വേഷണച്ചുമതല സുകേശനാണ് നല്‍കിയത്. ബാര്‍കോഴ കേസില്‍ മുന്‍വിധിയോടെ തെറ്റായ രീതിയില്‍ അന്വേഷണം നടത്തിയതിന് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശങ്കര്‍ റെഡ്ഡി ശുപാര്‍ശ ചെയ്തിരുന്നു.
ബാര്‍കോഴ അട്ടിമറി കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് ആര്.സുകേശനും ശങ്കര്‍റെഡ്ഡിയും പരസ്പരം പഴി ചാരിക്കൊണ്ടുള്ള മൊഴിയായിരുന്നു നേരത്തെ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: