ബസ് സര്‍വീസുകള്‍ മുടങ്ങുന്നു യാത്രക്കാര്‍ ദുരിതത്തില്‍

Monday 16 January 2017 7:43 pm IST

തുറവൂര്‍: തീരദേശ വിനോദ സഞ്ചാര കേന്ദ്രമായ അന്ധകാരനഴിയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പതിവായി മുടങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വരെല്ലാം ആശ്രയിക്കുന്ന സര്‍വീസുകളാണ് പതിവായി ക്യാന്‍സല്‍ ചെയ്യുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി ഓടിത്തുടങ്ങിയതോടെയാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ സര്‍വീസ് നിറുത്തിയത്. തീരദേശത്തെ പ്രധാനമത്സ്യ വിപണന കേന്ദ്രമായ ഇവിടെ നിന്ന് ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗ്ഗം കെഎസ്ആര്‍ടിസി ബസുകളാണ്. കലൂര്‍, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചേര്‍ത്തലയിലേക്ക് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ടെങ്കിലും തങ്കി ആറാട്ടുവഴി, വെട്ടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഏറെ ചുറ്റിയാണ് ഇവ സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് സമയവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.