ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു

Monday 16 January 2017 8:29 pm IST

തുറവൂര്‍: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പാവപ്പെട്ട കുടുംബത്തിലെ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു.കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തഴുപ്പ് കാരീ കോടത്ത് കെ.എഫ്. റോബിന്‍ (47) ആണ് കാരുണ്യമതികളുടെ ചികിത്സാ സഹായം തേടുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാള്‍ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓപ്പറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ട് കണ്ണുകളുടെയും കാഴ്ചശക്തിയും കുറഞ്ഞു വരുകയാണ്. ഉടനെ വലതു കണ്ണ് ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ കാഴ്ചശക്തിപൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നാണ് ഡോക്ടറന്മാര്‍ പറയുന്നത്. ഹൃദയത്തിന്റെയും കണ്ണിന്റെയും ഓപ്പറേഷന് അഞ്ച് ലക്ഷം രൂപ ചെലവുവരും. ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഭാര്യ വിജി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കൊണ്ടാണ് നിത്യവൃത്തികള്‍ക്കുള്ള കാര്യങ്ങള്‍ നടക്കുന്നത്. മക്കളായ ജിബിനും ജിഷയും വിദ്യാര്‍ത്ഥികളാണ്. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആര്‍. ഹരീഷ് ചെയര്‍മാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. എസ്ബിഐ സൗത്ത് കുത്തിയതോട് ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 36434880 938 തുറന്നിട്ടുണ്ട്. ഐഎഫ്എസ് കോഡ് ടആകചീ 008639 ഫോണ്‍: 7034663264.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.