റായ്പൂര്‍: ഛത്തീസ്ഗഡിലെ നക്സല്‍ സ്വാധീന മേഖലയായ ദന്തേവാഡയില്‍ പോലീസ് വാഹനത്തിനു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബച്ചേലിയില്‍ പട്രോളിങ്ങിലായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. പോലീസ് തിരിച്ചും വെടിവച്ചെങ്കിലും മാവോയിസ്റ്റുകള്‍ രക്ഷപ്പെടുകയായിരുന്നു. സുക്മ കളക്ടറെ ബന്ദിയാക്കിയ മാവോയിസ്റ്റുകള്‍ ബെച്ചേലി മേഖലയിലെ ഗ്രീന്‍ ഹണ്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: