ശബരിമല: അയ്യപ്പനെ കണ്ടു തൊഴാനായി 96 വയസുകാരിയായ മാളികപ്പുറം ഒറ്റയ്ക്ക് സന്നിധാനത്തെത്തി. പത്തനംതിട്ട വാര്യാപുരം കരണ്ടകപ്പാറകിഴക്കതില് കാളിയാണ് കാടും മലയും താണ്ടി ശബരിമലയിലെത്തിയത്. 20 വര്‍ഷമായി തുടര്‍ച്ചയായി ശബരിമലയിലെത്തുന്നുണ്ടെന്ന് കാളി പറഞ്ഞു. ഏഴാം വയസിലാണ് ആദ്യമായി ശബരിമലയിലെത്തിയത്.
അന്ന് കാടും പടര്‍പ്പുമൊക്കെ വെട്ടിത്തെളിച്ചാണ് വന്നതെന്ന് കാളി ഓര്‍ക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഒറ്റയ്ക്കാണ് വരുന്നത്. 96 കാരിയായ മാളികപ്പുറത്തെ കണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പ ഭക്തര്‍ കാല്‍തൊട്ടു വന്ദിക്കുന്നുണ്ടായിരുന്നു. പത്തനംതിട്ടയില്‍ മകന് വിജയനും കുടുംബത്തിനുമൊപ്പമാണ് താമസം. പ്രായത്തിന്റെ അവശതകള്‍ അയ്യപ്പനെ കാണാനുള്ള മലകയറ്റത്തിന് തടസമല്ലെന്ന് കാളി പറയുന്നു.
അയ്യപ്പനെ വണങ്ങിയ ശേഷം മാളികപ്പുറത്തമ്മയെയും കണ്ടാണ് മടങ്ങിയത്. രാത്രിയില്‍ കാളിയെ സന്നിധാനത്ത് കണ്ട അരവണ പ്ലാന്റിലെ തൊഴിലാളികള്‍ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്കി. പത്തനംതിട്ടയിലേക്ക് മടങ്ങിയ തൊഴിലാളികള്‍ക്കൊപ്പമാണ് കാളി മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: