കോഴിക്കോട്: 105-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചു മുതല്‍ 12 വരെ പമ്പാ മണല്‍പ്പുറത്ത് വിദ്യാധിരാജ നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മതപാഠശാല സമ്മേളനം, വനിതാ സമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, പരിസ്ഥിതി-ആരോഗ്യ സെമിനാര്‍, ആചാര്യാനുസ്മരണ സമ്മേളനം തുടങ്ങിയവയില്‍ സന്യാസി ശ്രേഷ്ഠന്മാര്, മത പണ്ഡിതര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബാംഗ്ലൂര്‍ കൈലാസാശ്രമ മഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ ശ്രീശ്രീജയേന്ദ്രപുരി സ്വാമികള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമാപന സമ്മേളനം ചിന്മയ മിഷന് ട്രസ്റ്റിന്റെ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അഡ്വ. എം. പി. ശശിധരന് നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.അയ്യപ്പന്‍കുട്ടി, ഇ. വിജയന് ത്രിപുരി, സി.കെ. ബാലകൃഷ്ണന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: