മോഹന്‍ലാലിന് പുരസ്‌കാരം

Monday 16 January 2017 10:19 pm IST

തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌ക്കാരം നടന്‍ മോഹന്‍ലാലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മാര്‍ത്താണ്ഡ വര്‍മ്മ ഫൗണ്ടേഷനോടൊപ്പം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയവും സസ്‌നേഹം ചാരിറ്റിബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്. ജനുവരി 22ന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്ക് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് സസ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ഗായകന്‍ ജി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, വി.എസ്.ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.