കൊച്ചി: ഒഡീഷയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടീമിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22അംഗ ടീമിന്റെ ക്യാപ്റ്റന്‍ പത്തനംതിട്ട സ്വദേശി ജോബി ജോസഫാണ്. എട്ട് പേര് ടീമില്‍ പുതുമുഖങ്ങളാണ്. നസീര്‍ സി.കെ, അനസ്. വി.കെ, അഫ്സല്. സി.വി, മുഹമ്മദ് മര്‍സൂഖ്, വിനീത് ആന്റണി, സലില്‍.കെ, നസറുദ്ദീന്‍, അരുണ്‍ കെ.ജെ എന്നിവരാണു പുതുമുഖങ്ങള്‍.
ജോബി ജോസഫ്, നസീര്‍ പി.കെ, നൗഫല്‍ എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. ഫോര്വേര്ഡുമാരായി കണ്ണന്, നസറുദ്ദീന്‍, ഫിറോസ്, ഉസ്മാന്, അരുണ്‍ എന്നിവരെയും രാഹുല്‍ പി, ഷിദിന്‍ ലാല്‍, മുഹമ്മദ് റാസി, വിനീത് ആന്റണി, ഡെയ്സണ്‍ ദേവദാസ്, രാകേഷ്. കെ, സലില്‍. കെ എന്നിവരാണ് മിഡ് ഫീല്‍ഡര്‍മാരായി ഉള്ളത്.
സുര്‍ജിത് ബി.വി, അലക്സ്, ജോണ്സണ്, സനീഷ്, അഫ്സല്. സി.വി, മുഹമ്മദ് മര്‍സൂഖ്, സജിത്.സി എന്നിവര്‍ ബാക്ക് വേര്ഡുമാര്. മെയ് 11നാണ് കേരളത്തിന്റെ ആദ്യ മത്സരം. ത്രിപുരയെയാണ് കേരളം നേരിടുക. മെയ് ഏഴിന് പാറ്റ്ന എക്സ്പ്രസില്‍ കേരള ടീം യാത്ര തിരിക്കും. ഏപ്രില്‍ 18ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് പേരെ ഒഴിവാക്കിയിരുന്നു. ശേഷമുള്ള 25 പേരില്‍ നിന്നാണു ടീം അംഗങ്ങളെ തെരഞ്ഞടുത്തത്. മൂന്നു പേര് പരുക്കു മൂലം പിന്മാറി.
ടീമിന്റെ പരിശീലനം ഏപ്രില്‍ പത്ത് മുതല്‍ ഫാക്ട് ഉദ്യോഗമണ്ഡല്‍ ഗ്രൗണ്ടില്‍ നടന്നു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: