മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Tuesday 17 January 2017 1:10 am IST

കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ നഗരിയിലെ മീഡിയ സെന്റര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 1200 റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം മേയര്‍ ഇ.പി.ലതയും ഹാന്റ് ബാഗ് വിതരണോദ്ഘാടനം കലക്ടര്‍ മിര്‍ മുഹമ്മദലിയും നിര്‍വഹിച്ചു. കാമറാമാന്മാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കുമുള്ള പ്രത്യേക ജാക്കറ്റ് വിതരണം ഡിപിഐ മോഹന്‍കുമാര്‍ നിര്‍വഹിച്ചു. മീഡിയ കമ്മറ്റി ചെയര്‍മാന്‍ കെ.ടി.ശശി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മീഡിയ കമ്മറ്റി കണ്‍വീനര്‍ പി.കെ.ദിവാകരന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ എന്‍.ഷാജിത്ത് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.