കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഇന്നുമുതല്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക രാത്രി സര്‍വ്വീസ് നടത്തും. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പഴയങ്ങാടി, പയ്യന്നൂര്‍ ഭാഗങ്ങളിലേക്കായി 17 പ്രത്യേക സര്‍വ്വീസുകളാണ് കലോത്സവ ദിവങ്ങളില്‍ നടത്തുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മുതല്‍ 12 മണിവരെയായിരിക്കും സര്‍വ്വീസുകള്‍.
തലശ്ശേരി ഭാഗത്തേക്ക് രാത്രി 10 മണി, 10.30, 11 മണി, 12 മണി. കൂത്തുപറമ്പ് 10 മണി (കാടാച്ചിറ, മമ്പറം), 10.30, 11 മണി. ഇരിട്ടി 10 മണി(ഏച്ചൂര്‍, ചാലാട്, മട്ടന്നൂര്‍ വഴി), 10.30, 11 മണി. പഴയങ്ങാടി വഴി പയ്യന്നൂര്‍ 10 മണി, 10.30, 11 മണി. പയ്യന്നൂര്‍ (തളിപ്പറമ്പ് വഴി) 10 മണി, 10.30, 11മണി, 11.30 (കാഞ്ഞങ്ങാട്). എന്നിങ്ങനെയാണ് രാത്രികാല പ്രത്യേക സര്‍വ്വീസുകള്‍. തിരക്ക് കൂടുതല്‍ അനുഭവപ്പെടുകയാണെങ്കില്‍ ആവശ്യത്തിനനുസരിച്ച് അധിക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രത്യേക സര്‍വ്വീസ് നടത്താന്‍ സ്വകാര്യ ബസ്സുടമകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇങ്ങനെ മുന്നോട്ടുവരുന്നവര്‍ക്ക് സര്‍വ്വീസ് നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കും. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള സര്‍വ്വീസുകള്‍ മുടക്കംകൂടാതെ നടത്താന്‍ ആവശ്യമായ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ .രാഗേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: