പിലാത്തറ: പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 20 ന് വൈകീട്ട് ആറുമണിക്ക് ലക്ഷംദീപസമര്‍പ്പണം നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 21 മുതല്‍ 27 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. വട്ടപ്പറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.24 ന് ശ്രീകൃഷ്ണാവതാരം, 25 ന് രുഗ്മിണീ സ്വയംവരഘോഷയാത്ര എന്നിവ നടക്കും. 27 ന് ഭാഗവത സമര്‍പ്പണം, അന്നദാനം എന്നിവയോടെ സമാപിക്കും.
28 ന് ക്ഷേത്ര ഉത്സവം നടക്കും. വൈകീട്ട് ആറിന് വാദ്യരത്നം എരമം ഗോപാലകൃഷ്ണമാരാരുടെ തായമ്പക, നിറമാല, രാത്രി ഏഴിന് തിടമ്പുനൃത്തം, എന്നിവയുണ്ടാകും. 8.30 ന് തപസ്യ കലാകേന്ദ്രത്തിന്റെ സംഗീതാര്‍ച്ചന നടക്കും. പത്രസമ്മേളനത്തില്‍ ചെയര്മാന് എ.വി.കുഞ്ഞികൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ കെ.വേലായുധന്, ക്ഷേത്രം സെക്രട്ടറി നവീന്‍കുമാര്‍, ടി.എം.സദാനന്ദന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: